"​അ​ധ്യാ​പ​ന​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്ക​ണം​’
Tuesday, July 16, 2019 10:10 PM IST
പീ​രു​മേ​ട്: എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​ല​വാ​ര​മു​യ​ർ​ത്താ​ൻ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ അ​ധ്യാ​പ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ക്കേ​ണ്ട​തു​ണ്ട​ന്ന് മ​ദ്രാ​സ് ഐ​ഐ​ടി പ്ര​ഫ​സ​ർ ഡോ. ​സി. ബാ​ലാ​ജി. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും എം​ബി​സി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് ര​ജി​സ്ട്രാ​ർ ഡോ. ​മു​രു​ഗാ​ന​ന്തം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ജ ഏ​ബ്ര​ഹാം രാ​ജു, കോ​ള​ജ് ബ​ർ​സാ​ർ കെ.​എ. ഏ​ബ്ര​ഹാം, ഡീ​ൻ അ​നൂ​പ് കെ.​ജെ , പ്ര​ഫ. മ​ണി​ക​ണ്ഠ​ൻ, പ്ര​ഫ.​എ​ബി എ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​ബി​സി കോ​ള​ജ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​മാ​ണ് ത്രി​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.