വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Tuesday, July 16, 2019 10:10 PM IST
ഇ​ടു​ക്കി: മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 10 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം മ​ന്ത്രി എം​എം മ​ണി നി​ർ​വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക മി​ത്ര വാ​യ്പ വി​ത​ര​ണ ഉ​ദ്ഘാ​ട​നം വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ രാ​ജു നി​ർ​വ​ഹി​ച്ചു. എ​സ്എ​സ.​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, പ്ലാ​നിം​ഗ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​കെ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യ വി​ത​ര​ണം ഇ​ടു​ക്കി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജെ. സ്റ്റാ​ൻ​ലി നി​ർ​വ​ഹി​ച്ചു.

കെ​യ​ർ ഹോം ​പ​ദ്ധ​തി​യു​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ 212 വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മു​രി​ക്കാ​ശേ​രി നേ​ർ​ച്ച​പ്പാ​റ തോ​ട്ടും​ക​ര​യി​ൽ അ​മ്മി​ണി മോ​ഹ​ന​ൻ, പൂ​മാം​ങ്ക​ണ്ടം വെ​ള്ളാ​ക്കാ​ട്ട് വ​ർ​ഗീ​സ്, മു​ണ്ട​ത്തി​ൽ ജ​യ​മോ​ൾ സി​ബി, ഉ​പ്പു​തോ​ട് പൊ​ന്നാ​ച്ചി​യി​ൽ പൈ​ലി ഒൗ​സേ​പ്പ്, തേ​ക്കി​ൻ​ത​ണ്ട് കാ​ര​ക്കു​ന്നേ​ൽ ലീ​ല ബാ​ല​ൻ, പെ​രി​യാ​ർ​വാ​ലി പൊ​രു​ന്നോ​ലി​ൽ മേ​രി ടെ​ൻ​സിം​ഗ്, ചെ​ന്പ​ക​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ചി​റ​യ്ക്ക​ൽ ക​ത്രീ​ന ജോ​സ​ഫ്, കൈ​പ്പ​ല​വ​ള​ളി​യി​ൽ മാ​ത്തു​കു​ട്ടി, തോ​മ​സ് വ​ട്ടം​തൊ​ട്ടി​യി​ൽ, ജോ​സ​ഫ് വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്ന് താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. യോ​ഗ​ത്തി​ൽ മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​ര​യ്ക്കാ​വ​യ​ലി​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി കു​ര്യ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​നി​താ സ​ജീ​വ്, പ്ര​ദീ​പ് ജോ​ർ​ജ്, സു​ലൈ​ഖ ഇ​ബ്രാ​ഹിം, ഡോ​ളി തോ​മ​സ്, പി​ഡി​സി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ.​എ. ആ​ന​ന്ദ​വ​ല്ലി, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.