ത​ർ​ക്ക ഭൂ​മി​യി​ൽ ത​മി​ഴ്നാ​ട് പ​രി​ശോ​ധ​നാ​കേ​ന്ദ്രം തു​റ​ന്നു
Tuesday, July 16, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: അ​തി​ർ​ത്തി​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ന്പം​മെ​ട്ടി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് പു​തി​യ പ​രി​ശോ​ധ​നാ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ മ​റി​ക​ട​ന്നാ​ണ് ക​ന്പം​മെ​ട്ട് ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി പു​തി​യ കേ​ന്ദ്രം തു​റ​ന്ന​ത്.

ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ത​ർ​ക്ക​ഭൂ​മി​യി​ൽ സ്ഥാ​പി​ച്ച പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചാ​ണ് പു​തി​യ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​തി​നു​ശേ​ഷം സ​മീ​പ​ത്തെ ത​മി​ഴ്നാ​ട് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് പു​തി​യ​താ​യി സ്ഥാ​പി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി.

ര​ണ്ടാ​ഴ്ച മു​ന്പ് ലോ​റി​യി​ൽ എ​ത്തി​ച്ച മൊ​ബൈ​ൽ മി​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം കേ​ര​ളം ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന​ക്കാ​യി മി​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച​ത്. ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് ക​ന്പം​മെ​ട്ട് അ​തി​ർ​ത്തി​യി​ൽ സം​സ്ഥാ​ന എ​ക്സൈ​സ് വി​ഭാ​ഗം ക​ണ്ടെ​യ്ന​ർ ഓ​ഫീ​സ് സ്ഥാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​തി​ർ​ത്തി ത​ർ​ക്ക​വു​മാ​യി ആ​ദ്യം എ​ത്തി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച ക​ണ്ടെ​യ്ന​ർ ചെ​ക്പോ​സ്റ്റ് ജി​ല്ലാ എ​ക്സൈ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റി. അ​ന്ന് ഇ​ടു​ക്കി, തേ​നി ക​ള​ക്ട​ർ​മാ​ർ ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യെ​തു​ട​ർ​ന്ന് അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും റ​വ​ന്യു വ​കു​പ്പ് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി അ​തി​ർ​ത്തി നി​ർ​ണ​യം ന​ട​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സ​ർ​വേ സ്കെ​ച്ചു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ൽ അ​തി​ർ​ത്തി​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള സം​യു​ക്ത യോ​ഗം ഇ​തു​വ​രെ​യും ന​ട​ന്നി​ട്ടി​ല്ല. ത​ർ​ക്കം നി​ല​നി​ൽ​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് ത​ർ​ക്ക​ഭൂ​മി​യി​ൽ പു​തി​യ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.