ഉ​പ്പു​ത​റ​യി​ലെ ഭൂ ​ഉ​ട​മ​ക​ളെ സ​ർ​ക്കാ​ർ വി​ഡ്ഢിക​ളാ​ക്കി
Monday, July 15, 2019 10:21 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യെ​ന്നു വ​രു​ത്തി​ത്തീർ​ക്കാ​ൻ റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​യ ക​ള്ള​ക്ക​ളി പൊ​ളി​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ഭൂ​മി​യു​ടെ ക​രം സ്വീ​ക​രി​ച്ച് ര​സീ​തു ന​ൽ​കി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി റ​വ​ന്യു വ​കു​പ്പ് ’വി​ള​ന്പ​രം’ ന​ട​ത്തി​യ​ത്.
ക​രം അ​ട​ച്ച കാ​ശു പോ​യ​ത​ല്ലാ​തെ ക​രം​കെ​ട്ടി​യ ര​സീ​തു​കൊ​ണ്ട് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ല. ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല.
ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രി​ക്കാ​ത്ത​തി​നെ​തി​രെ ജ​ന​രോ​ഷം ഉ​ണ്ടാ​യ​പ്പോ​ൾ ക​ഴി​ഞ്ഞ എ​ട്ടി​ന് ത​ഹ​സി​ൽ​ദാ​ർ വാ​ക്കാ​ൽ ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ക​രം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്കു​വ​ര​വു ചെ​യ്തു​കൊ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ മ​റ്റു രേ​ഖ​ക​ൾ ഒ​ന്നും ന​ൽ​കു​ന്നു​മി​ല്ല.
ബാ​ങ്ക് വാ​യ്പ​ക്കു​പോ​ലും ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​ജ​സ്ഥി​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലൊ​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​റ്റ് തു​ട​ങ്ങി​യ​വ​യൊ​ക്കെ ആ​വ​ശ്യ​മാ​ണ്.
ഇ​തൊ​ന്നു​മി​ല്ലാ​തെ ക​രം അ​ട​ച്ച ര​സീ​തു​കൊ​ണ്ട് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ല.
രാ​ജ്യ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടാ​ണ് ഉ​പ്പു​ത​റ​യി​ൽ ഭൂ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്.
ഉ​പ്പു​ത​റ​യി​ലെ ആ​റു സ​ർ​വേ ന​ന്പ​റി​ലു​ള്ള ഭൂ​മി പീ​രു​മേ​ട് ക​ന്പ​നി​യി​ൽ നി​ന്നും മു​റി​ച്ചു​വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ ക​ണ്ട​ത്ത​ൽ. എ​ന്നാ​ൽ ഭൂ​പ​രി​ഷ്ക​ര​ണം നി​ല​വി​ൽ വ​രു​ന്ന​തി​നു​മു​ൻ​പ് ക​ർ​ഷ​ക​ർ സ്വ​ന്തം​പേ​രി​ൽ വാ​ങ്ങി​യ ഭൂ​മി​യാ​ണ് ഉ​പ്പു​ത​റ​യി​ലെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള​ത്.