ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി പോ​ലി​സ് കേ​സെ​ടു​ത്തു
Monday, July 15, 2019 10:20 PM IST
മ​റ​യൂ​ർ: അ​ഞ്ചു​നാ​ട്ടി​ലെ ഒ​രു ഹോ​സ്റ്റ​ലി​ൽ വാ​ർ​ഡ​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നാ​ൽ പ​ത്താം​ക്ലാ​സു​കാ​ര​ൻ വി​ഷം​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ഷം​ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ മ​റ​യൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഹോ​സ്റ്റ​ലി​ൽ കു​ട്ടി വി​ഷം ക​ഴി​ച്ച​ത്. അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഇ​ന്‍റി​മേ​ഷ​ൻ ല​ഭി​ച്ച മ​റ​യൂ​ർ പോ​ലീ​സ് കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്‍റെ പേ​രി​ൽ ജു​വ​നൈ​ൽ ആ​ക്ട് 75 അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തു. മ​റ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​ഗ​ദീ​ശ്, എ​സ്ഐ വി.​ആ​ർ.​ജ​ഗ​ദീ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. മൂ​ന്നാ​ർ ചൈ​ൽ​ഡ് ലൈ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്കും മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ല്കി.