കു​മ​ളി​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​കു​ന്നു
Monday, June 24, 2019 10:35 PM IST
കു​മ​ളി: പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​മ​ളി​യി​ൽ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ അ​ൻ​പ​തി​ല​ധി​കം പ​നി​രോ​ഗി​ക​ളാ​ണ് കു​മ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.
കോ​ള​നി​ക​ൾ പ​നി​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം, പെ​രി​യാ​ർ കോ​ള​നി​ക​ളി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​റെ​യാ​ണ്. മാ​ലി​ന്യ​ങ്ങളും ​വെ​ള്ള​ക്കെ​ട്ടു​ക​ളും കൊ​തു​കു​ക​ൾ പെ​രു​കു​വാ​ൻ ഇ​ട​യാ​ക്കു​ന്നു.
റോ​സാ​പ്പൂ​ക്ക​ണ്ടം കോ​ള​നി​യി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പാ​ത്ര​ങ്ങ​ളി​ലും ടാ​ങ്കു​ക​ളി​ലും മ​റ്റും ജ​ന​ങ്ങ​ൾ വെ​ള്ളം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ ദി​വ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കു​ന്ന വെ​ള്ള​ത്തി​ൽ കൊ​തു​ക​ൾ വ​ള​രു​ന്ന​താ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കോ​ള​നി​ക​ളി​ലെ​ത്തി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും മ​രു​ന്നും ന​ൽ​കി​ത്തു​ട​ങ്ങി.