ജെ​പി​എം കോ​ള​ജ്
Monday, June 24, 2019 10:35 PM IST
ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ബ്ബ​ക്ക​ട ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ടോ​ണി ആ​ടു​കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. മാ​ത്യു, വൈ​സ്പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ കൂ​നം​പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ന​വാ​ഗ​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ജോ​ണ്‍ പോ​ൾ മെ​മ്മോ​റി​യ​ൽ ബി​എ​ഡ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​മി എം. ​സ്ക​റി​യ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സെ​ടു​ത്തു.

എ​സ്എ​സ്എം കോളജ്

രാ​ജാ​ക്കാ​ട്: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള രാ​ജാ​ക്കാ​ട് എ​സ്എ​സ്എം കോ​ള​ജി​ൽ എം.​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ കോ​ഴ്സ് അ​നു​വ​ദി​ച്ചു. ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​ബി​എ എ​ന്നീ കോ​ഴ്സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ബി​രു​ദ സീ​റ്റു​ക​ളു​ടെ എ​ണ്ണം 60 ആ​യി ഉ​യ​ർ​ത്തി. ഫോ​ണ്‍: 9447340035, 9744169234.