പി​ഡ​ബ്ല്യു​ഡി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യം
Monday, June 24, 2019 10:33 PM IST
കാ​ഞ്ഞാ​ർ: കോ​ട​തി നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ഡ് നി​ർ​മാ​ണം തീ​ർ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യം ഫ​യ​ൽ ചെ​യ്തു.
കാ​ഞ്ഞാ​ർ - പു​ള​ളി​ക്കാ​നം പി​ഡ​ബ്ല്യു​ഡി റോ​ഡും , മൂ​ല​മ​റ്റം - പു​ള​ളി​ക്കാ​നം റോ​ഡും വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യും ബ​സ് സ​ർ​വീ​സ് പോ​ലും നി​ല​യ്ക്കു​മെ​ന്ന സാ​ഹ​ച​ര്യം വ​രി​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പു​ള്ളി​ക്കാ​നം സ്വ​ദേ​ശി മു​ത്തി​പാ​ണ്ടി കെ.​എ​സ്. അ​നി​ൽ​കു​മാ​ർ മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മേ​യ് 30നു ​മു​ൻ​പ് ര​ണ്ട് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ മേ​യ് 30 ക​ഴി​ഞ്ഞി​ട്ടും, ഇ​തു​വ​രെ ര​ണ്ട് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ഞ്ഞാ​ർ -പു​ള്ളി​ക്കാ​നം റോ​ഡ് കു​ന്പ​ങ്കാ​നം വ​രെ​യും, മൂ​ല​മ​റ്റം - പു​ള്ളി​ക്കാ​നം റോ​ഡ് ഇ​ല​പ്പ​ള്ളി വ​രെ​യും മാ​ത്ര​മാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.
റോഡിന്‍റെ ബാ​ക്കി ഭാ​ഗം കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്. ഏ​തു​സ​മ​യ​വും ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ഇ​വ​ർ കോ​ട​തി​യ​ല​ക്ഷ്യം ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​യ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.
ദി​നം​പ്ര​തി നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ൾ പോ​കു​ന്ന വാ​ഗ​മ​ണ്‍, ഏ​ല​പ്പാ​റ, പു​ള്ളി​ക്കാ​നം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്.
നി​ല​വി​ൽ ഈ ​റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.