കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കു​ന്ന ഉ​ച്ച​ഭാ​ഷ​ണി ച​രി​ത്ര​മാ​കു​ന്നു
Monday, June 24, 2019 10:29 PM IST
രാ​ജ​കു​മാ​രി: ഹൈ​റേ​ഞ്ചി​ന്‍റെ കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഉ​ച്ച​ഭാ​ഷി​ണി​യി​ൽ ശ​ബ്ദം നി​ല​ച്ചി​ട്ട് അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്നു.
ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​തു​രം​ഗ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ച്ച​ത്. ഓ​ഫീ​സി​നു മു​ന്പി​ലാ​യി തൂ​ണി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഉ​ച്ച​ഭാ​ഷി​ണി​ക​ൾ അ​പാ​യ​സൂ​ച​നാ മാ​ർ​ഗ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച​താ​ണ്.
കു​ടി​യേ​റ്റ കാ​ല​ഘ​ട്ട​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്ന ഇ​വി​ടേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ എ​ത്തു​ന്ന​ത് അ​റി​യി​ക്കാ​നും ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ധ​ന​സ​ഹാ​യ വി​ത​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും റ​വ​ന്യു സം​ബ​ന്ധ​മാ​യ അ​റി​യി​പ്പു​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ദ​ർ​ശ​ന​ങ്ങ​ളു​മെ​ല്ലാം ജ​ന​ങ്ങ​ളോ​ട് വി​ളി​ച്ച​റി​യി​ച്ചി​രു​ന്ന​ത് ഉ​ച്ച​ഭാ​ഷ​ണി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. ഇ​ന്ന് തു​രു​ന്പെ​ടു​ത്ത് ഇ​രു​ന്പു​കാ​ലി​ൽ നി​ൽ​ക്കു​ന്ന കോ​ളാ​ന്പി മൈ​ക്കു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.
ആ​ദ്യ​കാ​ല​ത്ത് മ​ര​ത്തി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് മു​റ്റ​ത്ത് തൂ​ണു സ്ഥാ​പി​ച്ച് അ​തി​ലേ​ക്കു മാ​റ്റി​യ​ത്. തേ​ക്ക​ടി - മു​ന്നാ​ർ യാ​ത്ര​യി​ൽ വ​ഴി​യോ​ര​ത്താ​യി ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഈ ​ഉ​ച്ച​ഭാ​ഷി​ണി​ക​ൾ കൗ​തു​ക​ക്കാ​ഴ്ച​കൂ​ടി​യാ​ണ്.