സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്; വ്യാ​പാ​രി​ക​ൾ കോ​ട​തി​യി​ലേ​ക്ക്
Monday, June 24, 2019 10:29 PM IST
മ​റ​യൂ​ർ: മൂ​ന്നാ​ർ - മ​റ​യൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റ​യൂ​ർ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്.
രാ​ജ​മ​ല, ല​ക്കം വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ വ​നം വ​കു​പ്പി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന പാ​ത​ക്കി​രു​വ​ശ​വു​മു​ള്ള അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും സം​സ്ഥാ​ന പാ​ത​ക്കി​രു​വ​ശ​വു​മു​ള്ള പെ​ട്ടി​ക്ക​ട​ക​ളു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. മ​റ​യൂ​ർ, മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സി​ന് ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഏ​റ്റ​വും അ​വ​സാ​നം ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​സു​ന്ദ​രം 2018 ഡി​സം​ബ​ർ 29-ന് ​രാ​ജ​മ​ല​യി​ലെ കു​രു​ക്കി​ൽ​പെ​ട്ട് ചി​കി​ൽ​സ ല​ഭി​ക്കാ​തെ മ​രി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം ഈ ​പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ൾ വൈ​കി മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

മൂ​ന്നാ​ർ, മ​റ​യൂ​ർ മേ​ഖ​ല​ക​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്കും വ​ർ​ധി​ക്കും. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്നി​ല്ല. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യും സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് വ്യാ​പാ​രി സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ, സെ​ക്ര​ട്ട​റി സ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.