തെ​രു​വു വാ​യ​ന​ശാ​ല ഒ​രു​ക്കി വെ​ള്ളി​യാ​മ​റ്റം സി​കെ​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Sunday, June 23, 2019 10:11 PM IST
വെ​ള്ളി​യാ​മ​റ്റം : വാ​യ​ന​ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മാ​തൃ​ക​യാ​വു​ക​യാ​ണ് വെ​ള്ളി​യാ​മ​റ്റം സി​കെ​വി​എ​ച്ച്എ​സ്എ​സിലെ വി​ദ്യാ​ർ​ഥി​ക​ൾ.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ഒ​രു മി​നി ലൈ​ബ്രെ​റി ഒ​രു​ക്കി പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ചാ​ണ് ഇ​വ​ർ വാ​യ​ന​ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. ക​ല്ലു​പെ​ൻ​സി​ൽ സ്ട്രീ​റ്റ് ലൈ​ബ്രെ​റി എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന മി​നി ലൈ​ബ്രെ​റി​യി​ൽനി​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വാ​യി​ക്കാ​നാ​യി പു​സ്ത​ക​ങ്ങ​ൾ എ​ടു​ക്കാം.
പ്ര​ധാ​ന ദി​ന​പ​ത്ര​ങ്ങ​ൾ മു​ത​ൽ ചി​ത്ര​ക​ഥാ പു​സ്ത​ക​ങ്ങ​ൾ വ​രെ ഇ​വി​ടെ​യു​ണ്ട്. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ലൈ​ബ്ര​റി​യു​ടെ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ എം. ​മോ​നി​ച്ച​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​എ​സ്. ച​ന്ദ്ര​ബോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ആ​ൻ​ഡ്രൂ​സ് ഡാ​നി​യേ​ൽ, മു​ൻ ഹെ​ഡ് മാ​സ്റ്റ​ർ ജോ​സ്കു​ട്ടി ജോ​സ്, അ​ധ്യാ​പ​ക​രാ​യ ഷേ​ർ​ലി സി​റി​യ​ക്, റോ​സ് മേ​രി, എം.​വി. ഏ​ലി​യാ​മ്മ, സ്കൂ​ൾ എ​ൻ​എ​സ്എ​സ് യു​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.