പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, June 23, 2019 10:11 PM IST
അ​ടി​മാ​ലി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ യു​വാ​വി​നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ മൂ​ന്നാ​ർ ചൊ​ക്ക​നാ​ട് സൗ​ത്ത് ഡി​വി​ഷ​ൻ സ്വ​ദേ​ശി സ​തീ​ശ​നാ(46) ണ് ​അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. 21 നാ​ണ് മൂ​ന്നാ​ർ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി ഡോ​ക്ട​റോ​ടു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​പോ​ലീ​സു​കാ​ർ മ​ർ​ദി​ച്ച​താ​യാ​ണ് സ​തീ​ശ​ന്‍റെ പ​രാ​തി. നാ​ലു​മാ​സം മു​ന്പ് മൂ​ന്നാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ള്ള​യ​ടി​ച്ച കേ​സി​ലാ​ണ് പാ​ല​ക്കാ​ട് നെന്മാ​റ​യി​ൽ നി​ന്നു സ​തീ​ശ​നെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് ര​ണ്ടു​പേ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. സ​തീ​ശ​നെ​തി​രെ ഒ​ൻ​പ​തോ​ളം കേ​സു​ക​ളു​ള്ള​താ​യാ​ണ് വി​വ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ മൂ​ന്നു​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കി​യ​താ​യും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ, പ​രാ​തി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും ആ​രോ​പ​ണ​വു​മു​ണ്ട്.