മേ​പ്പാ​റ​യി​ൽ കു​ടി​വെ​ള്ള​മി​ല്ല
Sunday, June 23, 2019 10:10 PM IST
ക​ട്ട​പ്പ​ന: ര​ണ്ടു​പ​ദ്ധ​തി​ക​ളും നി​ല​ച്ച​തോ​ടെ മേ​പ്പാ​റ​യി​ലെ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം​പാ​യു​ന്നു. മാ​സ​ങ്ങ​ളാ​യി നി​ല​ച്ച പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തും ത​യാ​റാ​കു​ന്നി​ല്ലെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്. കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. പ​ദ്ധ​തി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ക​ഴി​യു​ന്ന​ത്. ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് വെ​ള്ളം വി​ത​ര​ണം​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി വി​ത​ര​ണം നി​ല​ച്ച​തോ​ടെ പ​ണം​ന​ൽ​കി കു​ടി​വെ​ള്ളം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ക​മ്മി​റ്റി​യും നി​ർ​ജീ​വ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.

ഉ​പ​ഹാ​രം ന​ൽ​കി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ. മോ​ഡ​ൽ ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ 14 വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി​രു​ന്ന​ശേ​ഷം സ്ഥ​ലം​മാ​റി പോ​കു​ന്ന ഡോ. ​ആ​ൻ​സി തോ​മ​സി​ന് ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി സ​മ്മാ​നി​ച്ചു.