ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Monday, June 17, 2019 9:57 PM IST
വ​ണ്ണ​പ്പു​റം: കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത കാ​ർ​ട്ടൂ​ണ്‍ ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തെ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ളി​യാ​ർ ഫൊ​റോ​ന സ​മി​തി​യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കാ​ർ​ട്ടൂ​ണ്‍ പി​ൻ​വ​ലി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ഫൊ​റോ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് ഗ​ർ​വാ​സി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കോ​ല​ഞ്ചേ​രി​ൽ, സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ്,രൂ​പ​ത സെ​ക്ര​ട്ട​റി റോ​ജോ വ​ട​ക്കേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തെ​ള്ളി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.