ആ​റ്റു​പു​റ​ന്പോ​ക്ക് കൈ​യേ​റി നി​ർ​മാ​ണം: ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Monday, June 17, 2019 9:57 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ ആ​റ്റു​പു​റ​ന്പോ​ക്ക് കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ​ത്തി​നെ​തി​രേ മു​ഖം​തി​രി​ച്ച് പ​ഞ്ചാ​യ​ത്തും റ​വ​ന്യു വ​കു​പ്പും. ടൗ​ണി​ൽ ച​ർ​ച്ചി​ൽ പാ​ല​ത്തി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് ശു​ചി​മു​റി​ക​ളു​ടെ പി​ന്നി​ലാ​യു​ള്ള ക​ട​യോ​ടു ചേ​ർ​ന്നാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണം. പ്ര​ള​യ​കാ​ല​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ പ്ര​ദേ​ശ​മാ​ണി​വി​ടം. മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള ഇ​വി​ടെ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ചെ​ടി​ക​ൾ മ​റ​യാ​ക്കി​യാ​ണ് കൈ​യേ​റി​യ​ത്.
മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പു​യ​രു​ന്ന മു​തി​ര​പ്പു​ഴ​യു​ടെ വ​ശ​ങ്ങ​ളും കൈ​യേ​റി നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും ന​ട​യാ​റി​ൽ നി​ന്നു​ള്ള കൈ​ത്തോ​ടു വ​ശ​ങ്ങ​ൾ കൈ​യേ​റി​യും നി​ർ​മാ​ണം ന​ട​ത്തു​ന്നു​ണ്ട്.
പ​ഴ​യ​മൂ​ന്നാ​റി​ൽ മു​തി​ര​പ്പു​ഴ​യ്ക്കു സ​മീ​പം എ​ൻ​ഒ​സി ഇ​ല്ലാ​തെ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നു റ​വ​ന്യു വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. വ​കു​പ്പി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി​യും ശ​രി​വ​ച്ചി​രു​ന്നു.