സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​ടി​ച്ചു​വ​യ്ക്കാ​ൻ അ​ധി​കാ​ര​മി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, June 17, 2019 9:55 PM IST
തൊ​ടു​പു​ഴ: തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റ് രേ​ഖ​ക​ളും പി​ടി​ച്ചു​വ​യ്ക്കാ​ൻ കോ​ള​ജു​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മൂ​ന്നാ​ർ കാ​റ്റ​റിം​ഗ് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും അ​ഡ്മി​നി​സ്ട്രേ​റ്റ​റും പ​രാ​തി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ ന​ൽ​കി​യ​ശേ​ഷം മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​റും പ്രി​ൻ​സി​പ്പ​ലും ചേ​ർ​ന്ന് ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​നി പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ജ്ഞാ​ത കാ​ര​ണ​ങ്ങ​ളാ​ൽ സ​ഹ​പാ​ഠി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് അ​ധി​ക്ഷേ​പി​ക്കാ​റു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ ബോ​ധ​പൂ​ർ​വ​മാ​യ വൈ​രാ​ഗ്യ​ത്തി​ൽ ത​നി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. മാ​ന​സി​ക പീ​ഡ​നം കാ​ര​ണം പ​ഠ​നം മ​തി​യാ​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. എ​ന്നാ​ൽ കോ​ള​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മ​ട​ക്കി ന​ൽ​കു​ന്നി​ല്ല. ഫീ​സി​ന​ത്തി​ൽ വ​ൻ​തു​ക ന​ൽ​കി​യാ​ൽ മാ​ത്ര​മേ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മ​ട​ക്കി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ് കോ​ളേ​ജ് അ​ധി​കാ​രി​ക​ളു​ടെ പി​ടി​വാ​ശി.
വി​ദ്യാ​ർ​ഥി​ക​ൾ ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് ക​ര​സ്ഥ​മാ​ക്കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് ഒ​ര​വ​കാ​ശ​വു​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.