തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ സോ​ളാ​ർ വി​പ്ല​വ​ത്തി​നു തു​ട​ക്കം
Monday, June 17, 2019 9:55 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ടെ ന​ഗ​ര​സ​ഭ​യി​ൽ സോ​ളാ​ർ പാ​ന​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി. ന​ഗ​ര​സ​ഭ​യി​ൽ വൈ​ദ്യൂ​തി ബി​ൽ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച് ന​ഗ​ര​സ​ഭ വൈ​ദ്യൂ​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യ​തോ​ടെ മാ​സം​തോ​റും 26000 രൂ​പ​യോ​ളം വൈ​ദ്യു​തി ബി​ല്ലി​ന​ത്തി​ൽ ചെ​ല​വ​ഴി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ത് 1000 രൂ​പ​യാ​യി ചു​രു​ക്കാ​നാ​യി.

ന​ഗ​ര​സ​ഭ​യി​ലും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി വൈ​ദ്യൂ​തി ഉ​പ​യോ​ഗ​ത്തി​ന്‍റെ ബി​ൽ വ​രു​ന്പോ​ൾ മൂ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം മു​നി​സി​പ്പാ​ലി​റ്റി വ​ർ​ഷം​തോ​റും കെ ​എ​സ്ഇ​ബി​യി​ൽ അ​ട​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തി​ലും ടൗ​ണ്‍ ഹാ​ളി​ന്‍റെ മു​ക​ളി​ലു​മാ​ണ് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച​ത്. സോ​ളാ​ർ പ​ദ്ധ​തി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ആ​വി​ഷ്ക​രി​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ മാ​സ​ത്തോ​ടെ​യാ​ണ് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ഗ​ര​സ​ഭ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​വം​ബ​ർ ആ​റി​ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​ക്കു വേ​ണ്ടി ന​ഗ​ര​സ​ഭ​യു​ടെ അ​ധി​ക ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 30 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. അ​ന​ർ​ട്ടി​ന്‍റെ പാ​ന​ലി​ലു​ള്ള തൃ​ശൂ​രി​ലെ ഒ​രു ക​ന്പ​നി​ക്കാ​യി​രു​ന്നു ടെ​ണ്ട​ർ. ആ​ദ്യ​ത്തെ അ​ഞ്ചു വ​ർ​ഷം ഈ ​ക​ന്പ​നി സൗ​ജ​ന്യ​മാ​യി പാ​ന​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്യും.

ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞ് മി​ച്ചം​വ​രു​ന്ന വൈ​ദ്യു​തി ക​ഐ​സ്ഇ​ബി​യ്ക്ക് വി​ല​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു നേ​ട്ടം. ഒ​രു യൂ​ണി​റ്റി​ന് നാ​ലു രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് ന​ഗ​ര​സ​ഭ ക​ഐ​സ്ഇ​ബി​ക്ക് വൈ​ദ്യു​തി വി​ൽ​ക്കു​ന്ന​ത്. സോ​ളാ​റി​ൽ നി​ന്നും 50 കി​ലോ വാ​ട്ട് വൈ​ദ്യൂ​തി ഉ​ല്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​രു വ​ർ​ഷം തി​ക​യു​ന്പോ​ൾ എ​ത്ര യൂ​ണി​റ്റ് വൈ​ദ്യു​തി ക​ഐ​സ്ഇ​ബി​ക്ക് ന​ൽ​കി​യെ​ന്ന് ക​ണ​ക്ക് ല​ഭി​ക്കും.

പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ മ​റ്റ് മേ​ഖ​ല​ക​ളി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള പു​ഴ​യു​ടെ​യും ക​നാ​ലി​ന്‍റെ​യും മു​ക​ൾ ഭാ​ഗം, മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നി​ർ​മി​ക്കു​ന്ന വ്യാ​പാ​ര സ​മു​ച്ച​യം, ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ക​ൾ നി​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പു​തു​താ​യി സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ലേ​ക്ക് പു​തി​യ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.