ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ന് അ​മ്മ​യും മ​ക​ളും
Sunday, June 16, 2019 10:20 PM IST
ചെ​റു​തോ​ണി: 43-ാമ​ത് ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി അ​മ്മ​യും മ​ക​ളും ഛത്തീ​സ്ഗ​ഡി​ലേ​ക്ക്. ഭൂ​മി​യാം​കു​ളം മു​ണ്ട​നാ​നി​യി​ൽ ജോ​സി​ന്‍റെ ഭാ​ര്യ ജി​ൻ​സി​യും മ​ക​ൾ ആ​ൻ​സ​ല​റ്റു​മാ​ണ് പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന​ത്.
ജി​ൻ​സി തു​ട​ർ​ച്ച​യാ​യി ആ​റു​ത​വ​ണ ദേ​ശീ​യ ചാ​ന്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഏ​ഴാ​മ​ത്തെ വ​ർ​ഷ​മാ​ണ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നാ​ലു​ത​വ​ണ ചാ​ന്പ്യ​ൻ​മാ​രു​ടെ ചാ​ന്പ്യ​ൻ​പ​ട്ട​വും ക​ര​സ്ഥ​മാ​ക്കി.
ലോ​ക പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ഏ​ഴാം​സ്ഥാ​ന​വും ഇ​വ​ർ നേ​ടി​യി​രു​ന്നു. 80 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് ജി​ൻ​സി ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ൻ​സ​ല​റ്റ് അ​ഞ്ചാം ത​വ​ണ​യാ​ണ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ സ്വ​ർ​ണ​വും ര​ണ്ടു​ത​വ​ണ വെ​ള്ളി​യും നേ​ടി.
ദേ​ശീ​യ​ത​ല​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രു​ടെ ചാ​ന്പ്യ​ൻ​പ​ട്ട​ത്തി​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ അ​മ്മ​യും മ​ക​ളും ത​മ്മി​ലും കൈ​കോ​ർ​ക്കേ​ണ്ട​താ​യി വ​ന്നി​ട്ടു​ണ്ട്. 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ൻ​സ​ല​റ്റ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം 50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി​യാ​യ വി.​സി. ഷീ​നാ​മോ​ളും ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ജി​ൻ​സി​യു​ടെ ഭ​ർ​ത്താ​വ് ജോ​സ്(​ലാ​ലു)​ണ് പ​രി​ശീ​ല​ക​ൻ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​രു​കാ​ലു​ക​ളും ന​ഷ്ട​മാ​യെ​ങ്കി​ലും ലാ​ലു പ​ഞ്ച​ഗു​സ്തി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് തു​ട​രു​ക​യാ​ണ്.