കു​ഞ്ഞ​മ്മ തോ​മ​സ് പ്ര​സി​ഡ​ന്‍റ്
Saturday, June 15, 2019 9:52 PM IST
ഇ​ടു​ക്കി: ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി കു​ഞ്ഞ​മ്മ തോ​മ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 63 വി​ല്ലേ​ജു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളു​ടെ ഫെ​ഡ​റേ​ഷ​നാ​ണ് ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ. ന​ബാ​ർ​ഡി​ന്‍റെ ഇ- ​ശ​ക്തി പ​ദ്ധ​തി​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​വ​ർ​ത്തി​ക്കു​ന്ന 472 സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 502 സം​ഘ​ങ്ങ​ളാ​ണ് 63 യൂ​ണി​റ്റു​ക​ളി​ലാ​യു​ള്ള​ത്.
ഏ​ഴു​ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ജ​ൻ കി​ഴ​ക്കേ​ക്ക​ര, ബി​നീ​ഷ് ജോ​സ്, സി​നി കൈ​ത​യ്ക്ക​ൽ, ലി​ല്ലി​ക്കു​ട്ടി ഓ​വേ​ലി​ൽ, കെ.​വൈ. മാ​ത്യു, മേ​ഴ്സി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​യാ​ണ് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ന്ദ്ര​ക​മ്മ​ിറ്റി​യി​ൽനി​ന്ന് എം.​ടി. തോ​മ​സ്, ജോ​യ​ൻ കൊ​ച്ചു​വീ​ട്ടി​ൽ, മാ​ത്യു വാ​ത​ല്ലൂ​ർ, ആ​ലീ​സ് ജോ​ർ​ജ് എ​ന്നി​വ​ർ വി​ര​മി​ച്ചു. റെ​ജി ശൗ​ര്യാം​കു​ഴി​യെ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​മാ​യി നോ​മി​നേ​റ്റ് ചെ​യ്തു. സൊ​സൈ​റ്റി​യു​ടെ മ​രി​യാ​പു​ര​ത്തെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, സെ​ക്ര​ട്ട​റി സി​ബി മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ നേതൃത്വം ന​ൽ​കി.

പി.​എ. ജോ​സ​ഫി​ന് സ്വീ​ക​ര​ണം ഇ​ന്ന്

കു​മ​ളി: അ​മേ​രി​ക്ക​യി​ലെ ഡെ​സ്പ്രിം​ഗ് യൂ​ണി​വേ​ഴ്സി​റ്റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​എ. ജോ​സ​ഫി​ന് ഇ​ന്ന് കു​മ​ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ഓണ​റ​റി ബി​രു​ദം ന​ൽ​കി​യ​ത്.
ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​മ​ളി പൊ​തു​വേ​ദി​യി​ൽ ന​ട​ക്കു​ന്ന യോ​ഗം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ്് എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ത്യേ​ക​മാ​യി പു​റ​ത്തി​ക്കു​ന്ന ത​പാ​ൽ സ്റ്റാ​ന്പും പ്ര​കാ​ശ​നം ചെ​യ്യും.