വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ഡീ​ൻ കാ​ന്ത​ല്ലൂ​രി​ൽ
Saturday, June 15, 2019 9:51 PM IST
മ​റ​യൂ​ർ: വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​നി​ര​ക​ളി​ലെ വി​വി​ധ ഗോ​ത്ര​വ​ർ​ഗ കോ​ള​നി​ക​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും നി​യു​ക്ത എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് പ​ര്യ​ട​നം ന​ട​ത്തി. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഒ​ള്ള​വ​യ​ൽ ഗോ​ത്ര​വ​ർ​ഗ കോ​ള​നി, പെ​ര​ടി​പ​ള്ളം, പെ​രു​മ​ല, പു​ത്തൂ​ർ, തീ​ർ​ത്ഥ​മ​ല, ക​ർ​ശ​നാ​ട്, ദി​ണ്ഡു​ക്കൊ​ന്പ് ,ഒ​എ​ൽ​എ​ച്ച് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മ​റ​യൂ​ർ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ട് ന​ന്ദി രേ​വ​പ്പെ​ടു​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​കെ. മ​ണി, മൂ​ന്നാ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​കു​മാ​ർ, കാ​ന്ത​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ത്തു​ക്കൃ​ഷ്ണ​ൻ, എ​സ്. മാ​ധ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.