പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി: ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ഇന്നു ​കാ​ഞ്ഞാ​റി​ൽ
Saturday, June 15, 2019 9:49 PM IST
തൊ​ടു​പു​ഴ : കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന അ​തി​രൂ​ക്ഷ​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക പ്ര​തി​വി​ധി​യെ​ന്ന നി​ല​യി​ൽ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി വെ​ള്ളി​യാ​മ​റ്റം, കൊ​ക്ക​യാ​ർ,പെ​രു​വ​ന്താ​നം,ച​ക്കു​പ​ള്ളം ,അ​റ​ക്കു​ളം, അ​ടി​മാ​ലി, വാ​ത്തി​ക്കു​ടി , മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം 16ന് ​രാ​വി​ലെ 10ന് ​കാ​ഞ്ഞാ​റി​ൽ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മ​ന്ത്രി എം .​എം. മ​ണി നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​യാ​വും. എം​വി​ഐ​പി അ​നു​മ​തി ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. കു​മ​ളി ചെ​ങ്ക​ര​യി​ൽ പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ന്‍റെ 50 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പ​ച്ച​ത്തു​രു​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​വി​ടെ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് വേ​ലി​കെ​ട്ടി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ക്ക​യാ​റി​ൽ നാ​ര​ക​പ്പു​ഴ​യോ​ര​ത്ത് 25 സെ​ന്‍റ് ഭൂ​മി​യും പൂ​വ​ഞ്ചി​പ്പു​ഴ​യോ​ര​ത്തെ 25 സെ​ന്‍റ് സ്ഥ​ല​വും പ​ച്ച​ത്തു​രു​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​വി​ടെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 24നു ​ന​ട​ക്കും.
പെ​രു​വ​ന്താ​ന​ത്ത് എ​ൻ​എ​ച്ച് 185നോ​ടു ചേ​ർ​ന്ന് നി​ല​വി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന 25 സെ​ന്‍റ് ഭൂ​മി​യാ​ണ് വൃ​ത്തി​യാ​ക്കി പ​ച്ച​ത്തു​രു​ത്തി​നാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള 25 സെ​ന്‍റ് ഭൂ​മി​യും പ​ച്ച​ത്തു​രു​ത്താ​കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 24ന് ​ന​ട​ക്കും.
ച​ക്കു​പ​ള്ള​ത്ത് പി​എ​ച്ച്സി​യു​ടെ 25 സെ​ന്‍റും മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന 25 സെ​ന്‍റു​മാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 25നാ​ണ്.വാ​ത്തി​ക്കു​ടി​യി​ൽ പോ​ലി​സ് സ്റ്റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട​ര​യേ​ക്ക​റി​ലാ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ക.
കോ​ള​പ്ര ത​ല​യ​നാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തെ ഒ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന തു​രു​ത്തി​ൽ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ച്ച​ത്തു​രു​ത്തി​ന് അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. മു​ട്ടം പ​ഞ്ചാ​യ​ത്തി​ൽ മ​ല​ങ്ക​ര പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഭൂ​മി​യാ​ണ് പ​ച്ച​ത്തു​രു​ത്താ​കു​ന്ന​ത്. അ​ടി​മാ​ലി​യി​ൽ ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ ഒ​രേ​ക്ക​റോ​ളം ഭൂ​മി​യും ഈ​സ്റ്റേ​ണ്‍ സ്കൂ​ളി​ന്‍റെ മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യും ദേ​വി​യാ​ർ സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഭൂ​മി​യി​ലും പ​ച്ച​ത്തു​രു​ത്ത് സ​ജ്ജ​മാ​ക്കും.​
അ​റ​ക്കു​ള​ത്ത് നാ​ടു​കാ​ണി​യി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രേ​ക്ക​ർ ഭൂ​മി​ക്കു പു​റ​മേ എം​വി​ഐ​പി അ​നു​മ​തി ന​ൽ​കു​ന്ന ര​ണ്ടേ​ക്ക​റോ​ളം ഭൂ​മി​യി​ലും പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കു​മെ​ന്നും ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി .എ​സ് .മ​ധു അ​റി​യി​ച്ചു.