വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ഡി​സി​സി
Friday, June 14, 2019 10:25 PM IST
തൊ​ടു​പു​ഴ: മ​രം ഒടി​ഞ്ഞുവീ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ഇ​ടു​ക്കി​യി​ൽ 20ഓ​ളം പേ​രാ​ണ് മ​രി​ച്ച​തെ​ന്നും വ​നം വ​കു​പ്പി​ന്‍റെ തെ​റ്റാ​യ ന​യം മൂ​ല​മാ​ണ് ഇ​ത്ത​രം ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും ദ്ര​വി​ച്ച​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ വ​നം വ​കു​പ്പ് അ​നു​മ​തി കൊ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശാ​സ്താ​ന​ട​യി​ലെ പ​ള​നി​സ്വാ​മി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി, പ​ട്ടി​ക്കാ​ട് ക​ല്ലു​ങ്ക​ൽ സി​ബി എ​ന്നി​വ​ർ ഇ​ത്ത​രം പാ​ഴ്മ​ര​ങ്ങ​ൾ ത​ല​യി​ൽ വീ​ണാ​ണ് മ​രി​ച്ച​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ ഒ​രു മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ലി​ല്ല. ഇ​ങ്ങ​നെ മ​രി​ച്ചാ​ൽ വ​നം വ​കു​പ്പി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം പോ​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ല​ഭ്യ​മാ​കി​ല്ല. വ​നം വ​കു​പ്പി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം മാ​റ്റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്നും നി​ല​വി​ൽ മ​രി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ൽ​ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, വ​നം മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ​ക്ക് ഡി​സി​സി ക​ത്ത് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.