സെ​വ​ണ്‍​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Friday, June 14, 2019 10:21 PM IST
മൂ​വാ​റ്റു​പു​ഴ :കെ ​സി വൈ ​എം മാ​റി​ക സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​യ​ൽ ബ്രി​ട്ടീ​ഷ് അ​ക്കാ​ദ​മി സ്പോ​ണ്‍​സ​ർ ചെ​യ്ത സെ​വ​ൻ‍​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​ന​വും ആ​തി​ഥേ​യ​രാ​യ മാ​റി​ക സെ​ന്‍റ്് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 32 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മാ​റി​ക ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ​മ്മാ​ന​ദാ​നം വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ഏ​ഴാ​നി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. മാ​റി​ക ഫൊ​റോ​ന സ​ഹ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ, വാ​ഴ​ക്കു​ളം ഫൊ​റോ​ന സ​ഹ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ൽ, പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, റോ​യ​ൽ അ​ക്കാ​ദ​മി ഡ​യ​റ​ക്ടർമാരായ ആ​ന്‍റ​ണി മാ​ത്യു, പ്ര​കാ​ശ് തോ​മ​സ്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.