അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ വാരാചരണം; ശി​ല്പ​ശാ​ല ന​ട​ത്തും
Friday, June 14, 2019 10:21 PM IST
ക​രി​ങ്കു​ന്നം: അ​ന്താ​രാ​ഷ്‌ട്ര യോ​ഗ​ാ വാ​രാ​ച​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി നെ​ഹൃ​യു​വ​കേ​ന്ദ്ര, ക​രി​ങ്കു​ന്നം കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ് ആൻഡ് പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ന​ക്ക​ല്ലാ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​ശി​ല്പ​ശാ​ല ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സിക്യൂ​ട്ടീ​വ് അം​ഗം കെ.​എം. ബാ​ബു മു​ഖ്യാ​തി​ഥിയാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി. ​സ​നൂ​പ്, ജെ​യിം​സ് ആ​ന​ക്ക​ല്ലാ​മ​ല, ബാ​ബു എ​ബ്ര​ഹാം, പി.​ആ​ർ.​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പോ​ഷ​കാഹാരം ആ​രോ​ഗ്യ​ത്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ടു​ക്കി ആ​യു​ഷ് ഗ്രാം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ര​ഹ്‌ന സി​ദ്ധാ​ർ​ഥ​നും യോ​ഗ ആ​രോ​ഗ്യ​ത്തി​നും ആ​യു​സി​നും എ​ന്ന വി​ഷ​യ​ത്തി​ൽ റെ​ജി. പി. ​തോ​മ​സും ക്ലാ​സു​ക​ൾ ന​യി​ക്കും.