ഇ​ടു​ക്കി താ​ലൂ​ക്കി​ൽ റേ​ഷ​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ
Friday, June 14, 2019 10:21 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി താ​ലൂ​ക്കി​ലെ റേ​ഷ​ൻ വി​ത​ര​ണം ഉ​ദ്യോ​ഗ​സ്ഥ​രും റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ട വി​ത​ര​ണ​ക്കാ​രും ചേ​ർ​ന്ന് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി പ​രാ​തി.
ഓ​രോ​മാ​സ​വും റേ​ഷ​ൻ അ​രി ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​ത് 15-നു ​ശേ​ഷ​മാ​ണ്. ചി​ല​പ്പോ​ഴെ​ല്ലാം മാ​സാ​വ​സാ​ന​മാ​കും.
വൈ​കി എ​ത്തു​ന്പോ​ഴെ​ല്ലാം റേ​ഷ​ൻ വി​ത​ര​ണം പി​റ്റേ​മാ​സ​ത്തെ ഒ​രാ​ഴ്ച​യൊ​ക്കെ നീ​ട്ടി ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​ടു​ത്ത​കാ​ല​ത്ത് മാ​സാ​വ​സാ​നം എ​ത്തു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​തീ​യ​തി നീ​ട്ടി​ന​ൽ​കാ​റി​ല്ല. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​തി​രി​ക്കാ​നി​ട​യാ​ക്കു​ന്നു.
റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഇ-​പോ​സ് മെ​ഷീ​ൻ നെ​റ്റ് ക​വ​റേ​ജി​ല്ലാ​തെ വ​ന്നാ​ലും വൈ​ദ്യു​തി മു​ട​ങ്ങി​യാ​ലും പ്ര​വ​ർ​ത്തി​ക്കാ​തെ​യാ​കും. ഇ​തും റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​ണ്. ക​ട്ട​പ്പ​ന​യി​ലെ ഡി​പ്പോ​യി​ൽ​നി​ന്നാ​ണ് ഇ​ടു​ക്കി താ​ലൂ​ക്കി​ലേ​ക്കു​ള്ള റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടാ​നാ​യി ഒ​രു​മാ​സ​ത്തേ​ക്കു​ള്ള സ്റ്റോ​ക്ക് മു​ൻ​കൂ​ട്ടി റേ​ഷ​ൻ ക​ട​ക​ളി​ൽ സം​ഭ​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.
എ​ന്നാ​ൽ കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ചി​ട്ടും ഇ​തു​വ​രെ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല വി​ൽ​പ​ന​യ്ക്കെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ളും അ​ള​വും ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്കാ​റു​ണ്ട്.
ഇ​ടു​ക്കി താ​ലൂ​ക്കി​ൽ 134 റേ​ഷ​ൻ ക​ട​ക​ളാ​ണു​ള്ള​ത്.