ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി
Friday, June 14, 2019 10:18 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി തു​ട​ങ്ങി. കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വി​ള​വു​ന​ൽ​കു​ന്ന ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട ബീ​ൻ​സ്, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, വ​ഴു​ത​ന തു​ട​ങ്ങി​യ പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ച്ച് ഇ​ക്കോ​ഷോ​പ്പ് വ​ഴി വി​ൽ​പ​ന ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. ച​ട​ങ്ങി​ൽ പീ​രു​മേ​ട് കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ഏ​ബ്ര​ഹാം സെ​ബാ​സ്റ്റ്യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ ബി. ​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.