റോ​ഡി​നു​മു​ക​ളി​ൽ മ​ര​ശി​ഖ​രം ഒ​ടി​ഞ്ഞു​തൂ​ങ്ങി
Friday, June 14, 2019 10:18 PM IST
രാ​ജാ​ക്കാ​ട്: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റൂ​ട്ടി​ൽ വ​ഴി​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡി​നു​മു​ക​ളി​ൽ മ​ര​ത്തി​ന്‍റെ വ​ലി​യ ശി​ഖ​രം ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ൽ. 150 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് മ​ര​ത്തി​ന്‍റെ ശി​ഖ​രം തൂ​ങ്ങി​യാ​ടു​ന്ന​ത്.
രാ​ജാ​ക്കാ​ട് - മാ​ങ്ങാ​ത്തൊ​ട്ടി റോ​ഡി​ൽ വാ​ക്ക​സി​റ്റി ക​ൽ​ക്കു​ടി​യം​കാ​ന​ത്തി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ന്‍റെ സ​മീ​പ​ത്താ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ലി​യ മ​ര​വും അ​തി​ൽ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ ഉ​ണ​ക്ക ശി​ഖ​ര​വും നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം​വ​രെ ഒ​ടി​ഞ്ഞു​തൂ​ങ്ങി നി​ന്നി​രു​ന്ന ശി​ഖ​രം ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ കാ​റ്റി​ലാ​ണ് തൂ​ങ്ങി​യാ​ടാ​ൻ തു​ട​ങ്ങി​യ​ത്. സ്കൂ​ൾ കു​ട്ടി​ക​ളും നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മ​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന് മു​ക​ൾ​ഭാ​ഗ​ത്ത് ചെ​റി​യ കാ​റ്റ​ടി​ച്ചാ​ൽ​പോ​ലും താ​ഴേ​ക്കു​ചാ​ടാ​ൻ പാ​ക​ത്തി​ൽ നി​ൽ​ക്കു​ന്ന ശി​ഖ​രം ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, വ​നം, റ​വ​ന്യു അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.