മുരിക്കാശേരി അൽഫോൻസ നഴ്സിംഗ് കോളജ് ഉദ്ഘാടനം ഇന്ന്
1485229
Sunday, December 8, 2024 3:48 AM IST
ചെറുതോണി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഇടുക്കി നിർമൽറാണി പ്രൊവിൻസിന്റെ നേതൃത്വത്തിൽ മുരിക്കാശേരി ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ച ബിഎസ്സി നഴ്സിംഗ് കോളജിന്റെ ആശീർവാദവും ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
അൽഫോൻസ നഴ്സിംഗ് കോളജിന്റെ ആശീർവാദം ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ കോളജിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണവും നടത്തുമെന്നു എഫ് സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസിൻ എഫ്സിസി അറിയിച്ചു.