അടിച്ചാൽ തിരിച്ചടിക്കണം: എം.എം. മണി എംഎൽഎ
1485221
Sunday, December 8, 2024 3:45 AM IST
ശാന്തൻപാറ: അടിച്ചാൽ തിരിച്ചടിക്കണം എങ്കിലേ പ്രസ്ഥാനം നിലനിൽക്കൂവെന്ന് എം.എം. മണി എംഎൽഎ. ശാന്തൻപാറ സിപിഎം ഏരിയാ സമ്മേളനത്തിലാണ് എം.എം. മണിയുടെ വിവാദ പ്രസംഗം.
പ്രതിഷേധിക്കുമ്പോൾ ജനങ്ങളെ കൂടെ നിർത്തണം. അടിച്ചാൽ ആളുകൾ നന്നായി എന്ന് പറയണം.
ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾ പണ്ട് നേരിട്ട് അടിച്ചിട്ടുണ്ട്. ബലപ്രയോഗത്തിന്റെ നിയമത്തിൽ ജനങ്ങൾ ശരിയെന്ന് പറയണം-അദ്ദേഹം പറഞ്ഞു.