കളഞ്ഞുകിട്ടിയ സ്വർണം പോലീസിനു കൈമാറി വീട്ടമ്മ
1460544
Friday, October 11, 2024 6:22 AM IST
തൊടുപുഴ: കളഞ്ഞു കിട്ടിയ അര പവനോളം തൂക്കമുള്ള സ്വർണാഭരണം തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വീട്ടമ്മ മാതൃകയായി. തൊടുപുഴ ഗാന്ധിനഗർ വൃന്ദാവനിൽ കെ.എൽ. ശാന്തകുമാരിക്കാണ് സ്വർണാഭരണം ലഭിച്ചത്.
ബുധനാഴ്ച രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് നടന്നു വരുന്പോഴാണ് തൊടുപുഴ മുനിസിപ്പൽ പാർക്കിന് സമീപം വഴിയരികിൽ ആഭരണം കിടക്കുന്നതു കണ്ടത്. ഉടൻ അതെടുത്ത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പിആർഒ അനിൽകുമാറിനു കൈമാറുകയായിരുന്നു. ശാന്തകുമാരിയുടെസത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.