പടമുഖം സ്നേഹമന്ദിരം അന്തേവാസി അന്തരിച്ചു
1460532
Friday, October 11, 2024 6:22 AM IST
മുരിക്കാശേരി: പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസി ജോസ് (71) അന്തരിച്ചു. വർഷങ്ങളായി സ്നേഹമന്ദിരത്തിലെ അന്തേവാസിയായിരുന്നു. ഇദ്ദേഹത്തിന് ശ്വാസംമുട്ടലും വാർധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചെറുതോണിയിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു നടന്നിരുന്ന ജോസിനെ ഇടുക്കി ജില്ലാ ആശുപത്രി അധികൃതരാണ് സ്നേഹമന്ദിരത്തിലെത്തിച്ചത്.
മൃതദേഹം സ്നേഹമന്ദിരത്തിലെ മൊബൈൽ മോർച്ചറിയിൽ. ബന്ധുക്കളോ പരിചയമുള്ളവരോ ഉണ്ടെങ്കിൽ എത്രയും വേഗം സ്ഥാപനവുമായി ബന്ധപ്പെടണമെന്ന് സ്നേഹമന്ദിരം ഡയറക്ടർ വി.സി.രാജു. അറിയിച്ചു. :9447463933,