ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1459873
Wednesday, October 9, 2024 6:00 AM IST
കുട്ടിക്കാനം: ഒടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തമിഴ്നാട് മധുര സ്വദേശികളായ ആരോഗ്യരാജ്, ഇയാളുടെ ഭാര്യാമാതാവ് റോസ്നി എന്നിവർ സഞ്ചരിച്ച വാഗൺ ആർ കാറാണ് പൂർണമായും കത്തിയത്.
മുണ്ടക്കയത്തിലേക്ക് പോവുകയായിരുന്ന കാർ കുട്ടിക്കാനത്ത് സപ്ലൈകോ ഗോഡൗണ്‍ സമീപം എത്തിയപ്പോഴാണ് തീ പിടിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. പീരുമേട് ഫയർഫോഴ്സുംപോലീസും സ്ഥലത്തെത്തി തീ അണച്ചു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.