ശന്പള ബിൽ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കും: കെപിഎസ്ടിഎ
1459870
Wednesday, October 9, 2024 6:00 AM IST
കട്ടപ്പന: ശന്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപാർട്ടിന്റെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ കട്ടപ്പന സബ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി, സബ്ജില്ലാ പ്രസിഡന്റ് ജെയ്സണ് സ്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
2013ൽ ട്രഷറികൾ ഡിജിറ്റലൈസ് ചെയ്യുകയും സ്ഥാപന മേധാവികൾ നേരിട്ട് ശന്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം യുഡിഎഫ് സർക്കാർ നടപ്പാക്കിയതാണ്. സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ ഇതുവരെ സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിലൂടെ പ്രധാനാധ്യപകരുടെ അധികാരപരിധികളാണ് സർക്കാർ ഇല്ലാതാക്കിയത്. സർക്കാർ പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം ജീവനക്കാരിൽ അടിച്ചേൽപ്പിക്കുകയാണ്.
എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിന്റെ അമിതമായ ഇടപെടലുകൾക്കും രാഷ്ട്രീയ താത്പര്യങ്ങൾക്കും പുതിയ ഉത്തരവ് വഴിവയ്ക്കും. എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽനിന്നു സർക്കാർ അടിയന്തരമായി പിൻമാറണമെന്നു കെപിഎസ്ടിഎ കട്ടപ്പന സബ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ജോബിൽ കളത്തിക്കാട്ടിൽ, ട്രഷറർ ജോസ് കെ. സെബാസ്റ്റ്യൻ, ബിൻസ് ദേവസ്യ, ആനന്ദ് കോട്ടിരി, ജിനോ മാത്യു, വർഗീസ് ഡൊമിനിക്, എം.വി. ജോർജ്കുട്ടി, പി.എ. ഗബ്രിയേൽ, എസ്. സെൽവരാജ്, ബിൻസി സെബാസ്റ്റ്യൻ, ജോയ്സ് എം. സെബാസ്റ്റ്യൻ, സിജുമോൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു.