സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികം: മാരത്തണ്‍ സംഘടിപ്പിച്ചു
1459854
Wednesday, October 9, 2024 5:46 AM IST
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു മിനി മാരത്തണ്‍ സംഘടിപ്പിച്ചു. കോലാനിയിൽനിന്നു ആരംഭിച്ച് സ്മിത ആശുപത്രി പരിസരത്ത് മാരത്തോണ്‍ സമാപിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത മാരത്തോണിൽ ആദ്യമൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 5,000, 3000, 2000 കാഷ് അവാർഡുകൾ നൽകി.
50 വയസിനു മുകളിലുള്ള പുരുഷൻമാരും സ്ത്രീകളുമാണ് നിറപ്പകിട്ടാർന്ന മാരത്തോണിൽ അണിചേർന്നത്. തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ പിന്നണി ഗായിക നാഞ്ചിയമ്മ, സിനിമ താരം രാജീവ് ഗോവിന്ദപിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.
മാത്യു കുഴൽനാടൻ എംഎൽഎ, ആശുപത്രി ചെയർമാൻ പദ്മശ്രീ ഡോ. സുരേഷ് എച്ച്. അഡ്വാനി, വൈസ് ചെയർപേഴ്സണ്‍ ഗീത സുരേഷ് അഡ്വാനി, ആശുപത്രി മെഡിക്കൽ അഡ്വൈസർ കേണൽ ഡോ. ആർ.കെ. ചതുർവേദി, സിഇഒ ഡോ. രാജേഷ് നായർ എന്നിവർ പ്രസംഗിച്ചു. തുടർന്നു ആശുപത്രി ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.