യുവാവിനെ വെട്ടിയ പ്രതി അറസ്റ്റിൽ
1458349
Wednesday, October 2, 2024 6:54 AM IST
ഉപ്പുതറ: വഴിത്തർക്കത്തിൽ പാലൂർക്കാവ് അരീപ്പറമ്പിൽ ബിൻസിനെ (32) വെട്ടി പരുക്കേൽപ്പിച്ച അയൽവാസി കിഴക്കേകുടിയിൽ ജേക്കബി (59) നെ പോലീസ് അറസ്റ്റു ചെയ്തു. വഴിയുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. വലതു കൈക്ക് പരിക്കേറ്റ ബിൻസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.