മരത്തിൽനിന്നു വീണ് യുവാവ് മരിച്ചു
1457917
Tuesday, October 1, 2024 4:05 AM IST
കുളമാവ്: മരത്തിൽനിന്നു വീണ് യുവാവ് മരിച്ചു. നാടുകാണി പണിച്ചേരിൽ ബാലകൃഷ്ണന്റെ മകൻ ബിനീഷ് (29) ആണ് മരിച്ചത്. കുളമാവിൽ മരത്തിന്റെ ശിഖരം മുറിക്കാൻ പോയ ബിനീഷ് ഇന്നലെ രാവിലെ 11 ഓടെ മരത്തിൽനിന്ന് വീഴുകയായിരുന്നു. ഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിനീഷിന് ഫിറ്റ്സിന്റെ അസുഖം ഉണ്ടായിരുന്നു. കുളമാവ് സിഐ സുബിൻ തങ്കച്ചന്റെയും എസ്ഐ ജോണ്സണ് സാമുവേലിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: മാധവി, സഹോദരി: ബിനീത