കെ.വി. ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്തു
1457915
Tuesday, October 1, 2024 4:05 AM IST
കട്ടപ്പന: കേരളത്തിൽ സിപിഎം മരിച്ച് വാഴ വച്ചിട്ടേ പിണറായി വിജയൻ പിന്മാറുകയുള്ളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി 51 വർഷം പ്രവർത്തിച്ച കെ.വി. ജോർജ് കരിമറ്റത്തിന്റെ ഒന്നാം അനുസ്മരണ സമ്മേളനം പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിസ്മയകരമായ ചരിത്രമാണ് കെ.വി. ജോർജ് കരിമറ്റത്തിനും ഐഎൻടിയുസിക്കും ഉള്ളത്. തൊഴിലാളി വിരുദ്ധമായ ഒരു നിലപാട് പോലും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.