കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു
1453914
Tuesday, September 17, 2024 11:28 PM IST
കുമളി: ഏലത്തോട്ടത്തിൽ ഉടമയായ വീട്ടമ്മയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കുമളിക്കു സമീപം അറുപത്തിരണ്ടാം മൈൽ നെടുംപറന്പിൽ സ്റ്റെല്ല (65) യെയാണ് കാട്ടുപോത്ത് ആക്രമി ച്ചത് .
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. തോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം നിൽക്കുന്പോൾ വനത്തിൽനിന്നു പാഞ്ഞെത്തിയ കാട്ടുപോത്ത് സ്റ്റെല്ലയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്റ്റെല്ലെയെ വണ്ടിപ്പെരിയാർ സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റെല്ലയ്ക്ക് നട്ടെല്ലിനും ദേഹമാസകലവും പരിക്കുണ്ട്.
പെരിയാർ കടുവാ സങ്കേതത്തിൽ നിന്നാണ് കാട്ടുപോത്ത് കൃഷിയിടത്തിൽ ഇറങ്ങിയത്. ഈ പ്രദേശങ്ങളിൽ നാളുകളായി ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, മ്ലാവ്, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമാണ്.
കാട്ടുപോത്തിന്റെ ആക്രമണം അറിഞ്ഞ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ വനപാലകർക്ക് നേരെ നാട്ടുകാർ രോഷ പ്രകടനം നടത്തി. വന്യജീവി ആക്രമണം തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.