ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
1453913
Tuesday, September 17, 2024 11:28 PM IST
അടിമാലി: നേര്യമംഗലം - അടിമാലി വനമേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ദേശീയപാതയിൽ നേര്യമംഗലം റാണിക്കല്ലിന് സമീപം ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. മൂന്നാർ സന്ദർശിച്ച് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ അഫ്സൽ (22), അൻഷാദ് (18) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കോതമംഗലത്തെയും പിന്നീട് ആലുവയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.