നാലരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
1453679
Tuesday, September 17, 2024 12:08 AM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ആടുകിടന്താനില്‍ അടിമാലി നാര്‍ക്കോട്ടിക് സംഘം നടത്തിയ റെയ്ഡില്‍ വില്‍പ്പനയ്ക്കായി എത്തിച്ച നാലരക്കിലോ ഉണക്ക കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. ഞായറാഴ്ച വൈകുന്നേരം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. രാഗേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ആടുകിടന്താന്‍ സ്വദേശി കാര്‍ത്തിക് (19), തേനി സ്വദേശി നിതീഷ് കുമാര്‍ (21), തേനി അമ്പുസ്വാമി നഗര്‍ സ്വദേശി ഗോകുല്‍ പാണ്ടി (22) എന്നിവരാണ് അറസ്റ്റിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. അഷ്റഫ്, എന്‍.കെ. ദിലീപ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം. സുരേഷ്, അബ്ദുള്‍ ലത്തീഫ്, വി. പ്രശാന്ത്, യദുവംശ രാജ്, മുഹമ്മദ് ഷാന്‍, ബിബിന്‍ ജയിംസ്, നിധിന് ജോണി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.