ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുപ്പ് നടത്തി
1453674
Tuesday, September 17, 2024 12:08 AM IST
തൊടുപുഴ: ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാമറ്റത്ത് തരിശായിക്കിടന്ന സ്ഥലത്ത് നടത്തിയ പച്ചക്കറിക്കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ് കൃഷി നടത്തിയത്. വിളവെടുത്ത വിവിധ പച്ചക്കറികൾ മുതലക്കോടം സ്നേഹാലയത്തിനു കൈമാറി. സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ മരിയ കണ്ണന്പള്ളി, സിസ്റ്റർ ട്രീസ എന്നിവർ ചേർന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വി.എം. ഷൗക്കത്തലി, ജില്ലാ കമ്മിറ്റിയംഗം എം.എസ്. ശ്രീകുമാർ, മേഖലാ കമ്മിറ്റിയംഗം സി.പി. ഗംഗാധരൻ, എം.സി. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. ജോർജ് തോമസിനായിരുന്നു പച്ചക്കറി പരിപാലനത്തിന്റെ ചുമതല.