തൊടുപുഴ: കുമാരമംഗലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കലാ-കായിക രംഗത്ത് മികവു തെളിയിച്ച താരങ്ങളെ ആദരിച്ചു. തൊടുപുഴ സിഐ എസ്. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതിയംഗം ധനൂപ് വിജയ് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാത്യു, സിപിഎം ലോക്കല്‍ സെക്രട്ടറി ഒ.വി. ബിജു, സെന്‍ട്രല്‍ ഗവ. ലീഗല്‍ സെല്‍ കൗണ്‍സില്‍ കെ.എസ്. ബിനു, ബേബി ഫ്രാന്‍സിസ്, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, പ്രതീഷ് ആര്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.