കട്ടപ്പന: ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം മന്ത്രി റോഷി ആഗസ്റ്റിൻ തങ്കമണിയിൽ നിർവഹിച്ചു. സൊസൈറ്റി അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും കുട്ടായ്മയിലാണ് സ്നേഹഭവനം നിർമിച്ചത്. പരിപാടിയിൽ കേരളാബാങ്ക് ഡയറക്ടർ കെ. വി. ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ തോമസ് ജോണ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെനി റോയി, ജോസ് തൈച്ചേരി, വിവിധ സംഘടനാ നേതാക്കളായ എസ്. സിജോ, കെ.ഡി. അനിൽ കുമാർ, കെ.വി. ജോയി, എ.പി. ബേബി, സംഘം പ്രസിഡന്റ് സി.ആർ . രാജേഷ്, സെക്രട്ടറി കെ. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തെത്തുടർന്ന് ആർഭാടങ്ങൾ ഒഴിവാക്കിയാണ് ചടങ്ങ് നടന്നത്.