തൊടുപുഴ: പിഎംജിഎസ്വൈ പദ്ധതിയിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നാല് പാലങ്ങൾ നിർമിക്കുന്നതിന് സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ അന്തിമാനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
ആകെ 18.21 കോടിയുടെ പദ്ധതിയ്ക്കാണ് അനുമതി ലഭിച്ചത്.
അഴുത ബ്ലോക്കിലെ മ്ലാമല മുസ്ലിം പള്ളിപ്പടി പാലത്തിന് 5.57 കോടി, തട്ടാംപറന്പിൽ പാലത്തിന് 1.39 കോടി, ഇളംദേശം ബ്ലോക്കിലെ പുറത്തേക്കടവ് പാലത്തിന് 2.57 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. മൂവാറ്റുപുഴ ബ്ലോക്കിലെ കടുംപിടി പാലം നിർമാണത്തിന് 8.67 കോടിയും വകയിരുത്തി. ടെൻഡർ നടപടികൾ ആരംഭിച്ച് നവംബറിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്താകെ 11 പാലങ്ങൾക്ക് അനുമതി ലഭിച്ചതിൽ നാലെണ്ണം ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാണ്.