ചന്ദന മോഷണം: രണ്ടുപേർ പിടിയിൽ
1444640
Tuesday, August 13, 2024 10:33 PM IST
വണ്ടിപ്പെരിയാർ: എസ്റ്റേറ്റ് കേന്ദ്രീകരിച്ച നടന്ന ചന്ദന മോഷണക്കേസിൽ രണ്ടു പ്രതികളെ കുമളി ഫോറസ്റ്റ് അറസ്റ്റ് ചെയ്തു.
നെല്ലിമല എസ്റ്റേറ്റും ചുരക്കുളം ആശുപത്രിയും കേന്ദ്രീകരിച്ച കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ ഇരുപതോളം ചന്ദന മരങ്ങളാണ് മോഷണം പോയത്.
ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ചു നടത്തിയ തെരിച്ചിലിൽ വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് അഞ്ചാം നമ്പർ ഫീൽഡിൽനിന്നു ചന്ദനമര കഷ്ണങ്ങൾ കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ വണ്ടിപ്പെരിയാർ പശുമല രണ്ടാം ഡിവിഷൻ സ്വദേശികളായ ജോമോൻ (37), മണികണ്ഠൻ (32 )എന്നിവരെ പിടികൂടുകയായിരുന്നു.
കുമളി റേഞ്ച് ഓഫീസർമാരായ അനിൽകുമാർ, ജോജി എം. ജോൺ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.കെ. റെജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശേഖർ ദിനേശ്,അനിരുദ്ധൻ, രതീഷ്, സൈജുമോൻ, വാച്ചർമാരായ കാർത്തിക് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.