ബ​സി​ന്‍റെ ടയർ കാ​ലി​ൽ ക​യ​റി വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്
Wednesday, July 10, 2024 4:46 AM IST
രാ​ജാ​ക്കാ​ട്:​ മു​ട്ടു​കാ​ട്ടി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ ടയർ കാ​ലി​ൽ ക​യ​റി വീട്ടമ്മയ്ക്കു പ​രി​ക്കേ​റ്റു.​മു​ട്ടു​കാ​ട് പാ​ല​ക്കാ​ട്ടി​ൽ റെ​ജി​യു​ടെ ഭാ​ര്യ ഷേ​ർ​ളി(46)​ക്കാണ് പ​രി​ക്കേ​റ്റ​ത്.​

ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​

ഇന്നലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് അ​പ​ക​ടം. മു​ട്ടു​കാ​ട് ടൗ​ണി​ൽനി​ന്ന് അ​ടി​മാ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യബ​സി​ൽ ക​യ​റി​യ ഷേ​ർ​ളി സൊ​സൈ​റ്റി​മേ​ട് ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ബ​സി​ന്‍റെ പി​ൻ ച​ക്രം കാ​ലി​ലൂ​ടെ ക​യ​റിയിറ​ങ്ങു​ക​യാ​യി​രു​ന്നു.