ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി
1430102
Wednesday, June 19, 2024 4:32 AM IST
നെടുങ്കണ്ടം: പ്രഭാതസവാരി കഴിഞ്ഞെത്തിയ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താന്നിമൂട് തിരുവല്ലാപ്പടി അമൃത് ഭവനില്‍ സതികുമാരന്‍ നായര്‍ (64) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിലേക്കു പോയിരിക്കുകയായിരുന്നു. വീട്ടില്‍ സതികുമാരനും സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കായി പുറത്തേക്ക് പോയിരുന്നു.
സുഹൃത്ത് വീടിന് പുറത്തെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതമോ കാല് വഴുതി വീണതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പില്‍. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാമ്പാടുംപാറ മുന്‍ പഞ്ചായത്ത് മെമ്പര്‍ രാജശ്രീയാണ് ഭാര്യ. മക്കള്‍: അമൃത, അരുണ്‍. മരുമക്കള്‍: പ്രവീണ്‍ കുമാര്‍, ഹരിത.