കാഞ്ഞാർ: ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാർ ഞരളംപുഴ ചൂരകുളങ്ങര മോഹനൻ (65)ആണ് മരിച്ചത്. മോഹനന്റെ ഭാര്യ രാധാമണി രണ്ടു മാസം മുന്പ് മരിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്നു തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും.