ആവേശം ചോരാതെ സ്ഥാനാർഥികൾ: പീരുമേട്ടിൽ മനസു കീഴടക്കി ഡീൻ
1418033
Monday, April 22, 2024 3:30 AM IST
പീരുമേട്: ആവേശം ഒട്ടും ചോരാതെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡല പര്യടനം പൂർത്തിയായി. തോട്ടം മേഖലയിൽ ഉൾപ്പെടെ വൻ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.
കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിലാണ് ഡീൻ ഇന്നലെ പ്രചാരണം നടത്തിയത്. മുപ്പത്തോളം കേന്ദ്രങ്ങളിൽ നൂറു കണക്കിനാളുകൾ സ്ഥാനാർഥിയെ കാത്തുനിന്നു.
രാവിലെ ചോറ്റുപാറയിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ പര്യടനം ഉദ്ഘാടനം ചെയ്തു. ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം കുട്ടി കല്ലാർ, സിറിയക് തോമസ്, റോബിൻ കാരക്കാട്ട്, അരുണ്‍ പൊടിപാറ, പി.ആർ.അയ്യപ്പൻ, ആന്റണി കുഴിക്കാട്ട്, എം.എം. വർഗീസ്, പി.ടി. റഹിം, പി.ടി. വർഗീസ്, കെ.ജി. രാജൻ എന്നിവർ പ്രസംഗിച്ചു.
ഒന്നാംമൈൽ, കുമളി, മുരിക്കടി, വെള്ളാരംക്കുന്ന്, ചെങ്കര, മുങ്കലാർ, തേങ്ങാക്കൽ, നാലുകണ്ടം, പശുമല, വണ്ടിപ്പെരിയാർ, വാളാർഡി, വള്ളക്കടവ്, അരണക്കല്ല്, ഗ്രാന്‍പി, കല്ലാർ, പാന്പനാർ, കരടിക്കുഴി, പുതുലയം, കൊടുവ, എൽഎംഎസ് എന്നിവിടങ്ങളിൽ പര്യടനം നടത്തി വുഡ്ലാന്റിൽ സമാപിച്ചു.
ഇന്നു ദേവികുളം നിയോജക മണ്ഡലത്തിൽ ഡീൻ അവസാന വട്ട പ്രചാരണം നടത്തും. കെപിസിസി നിർവാഹക സമിതി അംഗം എ.പി. ഉസ്മാൻ പര്യടനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അടിമാലിയിൽ നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.