ഇ​ടു​ക്കി: ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​തി​വാ​ര വെ​ക്ട​ർ സ്റ്റ​ഡി റി​പ്പോ​ർ​ട്ട് പ്ര​കാ​രം വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ രണ്ട്, മൂന്ന്,14 വാ​ർ​ഡു​ക​ൾ, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ്, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ ആറ്, 11, 12 വാ​ർ​ഡു​ക​ൾ എ​ന്നി​വ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് .

ഹൈ​ റി​സ്ക് പ്ര​ദേ​ശ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ ഗു​നി​യ എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യി​രി​ക്കും. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ.​ മ​നോ​ജ്, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ജോ​ബി​ൻ ജി.​ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.